District News
വർക്കല: കുരയ്ക്കണ്ണിയിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതിയെ വർക്കല പൊലിസ് അറസ്റ്റ് ചെയ്തു. കൊല്ലം കരിക്കോട് സ്വദേശി മുഹമ്മദ് ഷെരീഫ് (50) ആണ് പിടിയിലായത്. പ്രതിയിൽ നിന്ന് ഒമ്പതേമുക്കാൽ പവൻ സ്വർണവും 1,53,000 രൂപയും പൊലിസ് കണ്ടെടുത്തു.
കഴിഞ്ഞ സെപ്റ്റംബർ 23നായിരുന്നു കേസിനാസ്പദമായ സംഭവം. കുരയ്ക്കണ്ണി ഷൈലാ മൻസിലിൽ അജ്മലിന്റെ വീടിന്റെ പിൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് പ്രതി പത്ത് പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. മോഷണത്തിനുശേഷം സ്വർണവുമായി കോയമ്പത്തൂരിലെത്തിയ പ്രതി ഒരു ഭാഗം അവിടെ വിൽക്കുകയും ബാക്കി എറണാകുളത്തെ ധനകാര്യ സ്ഥാപനത്തിൽ പണയം വയ്ക്കുകയും ചെയ്തു. ഒരു മോതിരം തിരുവനന്തപുരത്തെ ജ്വല്ലറിയിലും വിറ്റതായി പൊലിസ് പറഞ്ഞു.
മോഷണത്തിലൂടെ ലഭിച്ച പണവുമായി എറണാകുളം, തിരുവനന്തപുരം, നെയ്യാറ്റിൻകര, തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സഞ്ചരിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതിയെന്ന് പൊലിസ് അറിയിച്ചു. പണത്തിന്റെ ഒരു ഭാഗം വീട്ടുകാർക്കും സുഹൃത്തുക്കൾക്കും അയച്ചുനൽകിയതായും അന്വേഷണത്തിൽ കണ്ടെത്തി.
മോഷണം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ താടിയും മുടിയും നീട്ടിവളർത്തിയ നിലയിലായിരുന്നു പ്രതി. എന്നാൽ പൊലിസിന്റെ പിടിയിലാകാതിരിക്കാൻ താടിയും മുടിയും വെട്ടി ഡൈ ചെയ്ത് രൂപമാറ്റം വരുത്തിയാണ് ഇയാൾ വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചിരുന്നത്. അന്വേഷണസംഘം എറണാകുളത്തെത്തിയ വിവരം അറിഞ്ഞതോടെ പ്രതി ചെന്നൈയിലേക്ക് കടന്നു. തുടർന്ന് തിരികെ കേരളത്തിലെത്തി കളിയക്കാവിള, പാറശാല മേഖലകളിൽ സഞ്ചരിക്കുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ പൊലിസിന്റെ പിടിയിലാകുകയായിരുന്നു.
മുഹമ്മദ് ഷെരീഫ് മുൻപും നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലിസ് അറിയിച്ചു.
എറണാകുളം സെൻട്രൽ പൊലിസ് സ്റ്റേഷനിൽ മൂന്ന് കേസുകളും എറണാകുളം, കോട്ടയം, കൊല്ലം ആർപിഎഫ്. സ്റ്റേഷനുകളിലായി മൂന്ന് കേസുകളും ഉൾപ്പെടെ ആറോളം കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. ചോദ്യം ചെയ്യലിനുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
District News
കൊല്ലം : ബൈക്കില് കറങ്ങി നടന്ന് സ്ത്രീകള്ക്കും കുട്ടികള്ക്കും നേരെ നഗ്നതാ പ്രദര്ശനം നടത്തുന്ന പ്രതി അറസ്റ്റിലായി.
ചിറക്കര കുളത്തൂര്ക്കോണം ചരുവിള പുത്തന്വീട്ടില് അനൂപ്(40) നെയാണ് പാരിപ്പള്ളി പൊലിസ് അറസ്റ്റ് ചെയ്തത്. കല്ലുവാതുക്കല് നടക്കല് ഭാഗത്തുള്ള കോച്ചിംഗ് സെന്ററിന് സമീപം വാടകയ്ക്ക് താമസിച്ച് വരികയാണ്. ചാത്തന്നൂര് പാരിപ്പള്ളി ഭാഗങ്ങളില് ബൈക്കില് കറങ്ങി നടന്ന് സ്ത്രീകളും കുട്ടികളും നില്ക്കുന്ന ഇടങ്ങളിലെത്തി നഗ്നതാ പ്രദര്ശനം നടത്തിവരികയായിരുന്നു പ്രതി.
തിങ്കളാഴ്ച രാവിലെ ലഭിച്ച പരാതിയില് പാരിപ്പള്ളി പൊലിസ് നടത്തിയ അന്വേഷണത്തില് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
സമാനമായ കുറ്റകൃത്യത്തിന് ഇയാള്ക്കെതിരെ ചാത്തന്നൂര് പൊലിസ് സ്റ്റേഷനിലും കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്. മുമ്പും ഇയാള്ക്കെതിരെ പാരിപ്പള്ളി പൊലിസ് സ്റ്റേഷനില് കേസ് രജിസ്റ്റര് ചെയ്യ്തിട്ടുണ്ട്. ഇതുകൂടാതെ 2024 ലും 2026 ലും മോഷണക്കുറ്റത്തില് ഉള്പ്പെട്ടതിനെ തുടര്ന്നും ഇയാള്ക്കെതിരെ പാരിപ്പള്ളി പൊലിസ് സ്റ്റേഷനില് കേസ് നിലവിലുണ്ട്. പാരിപ്പള്ളി എസ്എച്ച്ഒ ആശ വി. രേഖയുടെ നേതൃത്വത്തില് എസ്ഐ മനു സിപിഒമാരായ നൗഫല്, സബിത്ത്, രഞ്ജിത്ത് എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
District News
കോഴിക്കോട് : കത്തികാണിച്ച് പണവും മൊബൈല് ഫോണും കവര്ന്ന കേസിലെ പ്രതി പിടിയില്.കൊളത്തറ കുന്നത്ത് താഴം വീട്ടിൽ കെ.ടി. മിർഷാദി(28) നെയാണ് വെള്ളയിൽ പൊലിസും സിറ്റി ക്രൈം സ്കോഡും ചേര്ന്ന് പിടികൂടി.
ബീച്ച് ലയൺസ് പാർക്കിൽ വച്ച് കൊടുവള്ളി സ്വദേശികളായ യുവാക്കളെ പ്രതിയും സുഹൃത്ത് ആദിൽ റൈഫാന് എന്നയാളും ചേര്ന്ന് പൊലിസ് ട്രെയിനീസ് ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ആൾമാറാട്ടം നടത്തി പണം ആവശ്യപ്പെടുകയായിരുന്നു.ഇതില് ഒരാളെ പ്രതി ബൈക്കിൽ പിടിച്ച് കയറ്റി നടക്കാവിലുള്ള പെട്രോൾ പമ്പിന് സമീപം വെച്ച് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും തട്ടിയെടുത്തു.
യുവാവിന്റെ പരാതിയിൽ വെള്ളയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് സംഭവ സ്ഥലത്തെയുംസമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
ലഭിച്ച തെളിവുകളുടെ പശ്ചാത്തലത്തില് നടത്തിയ അന്വേഷണത്തില്ബീച്ചില് വെച്ച് ഇന്നലെ പിടികൂടുകയായിരുന്നു.യുവതിയോട് ലൈംഗിക അതിക്രമം നടത്തിയതിനും ബൈക്ക് മോഷണം നടത്തിയതിനും പ്രതിക്കെതിരേ കേസുകൾ നിലവിലുണ്ടെണ്ടെന്ന് പൊലിസ് പറഞ്ഞു. ഈ കേസിലെ കൂട്ടുപ്രതി ആദിൽ റൈഫാനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
District News
കൊട്ടാരക്കര: ജില്ലയിലെ വിവിധ സ്ഥലങ്ങളില് സ്കൂട്ടിയില് കറങ്ങിനടന്നു സ്കൂള് വിദ്യാര്ഥിനികളെ ലൈംഗികമായി ഉപദ്രവിക്കുന്ന പ്രതിയെ റൂറല് ഡാന്സഫ് ടീം പിടികൂടി. പുത്തൂര് ആലയ്ക്ക ജംഗ്ഷനില് ചെറുമങ്ങാട് കുഴിയില് പുത്തന്വീട്ടില് ലിജോ ജോസഫാണ് പിടിയിലായത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പൊലിസ് തെരഞ്ഞു നടക്കുന്ന പ്രതിയാണ് ലിജോ ജോസഫ്.
ഈസ്റ്റ് കല്ലട, ശൂരനാട് സ്റ്റേഷന് പോലിസ് സ്റ്റേഷന് പരിധികളില് ഇയാള് വിദ്യാര്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ചതിനു പോക്സോ നിയമ പ്രകാരം കേസുണ്ട്. നീല മാസ്റ്ററോ സ്കൂട്ടിയില് നമ്പര് ബോര്ഡില് ചെളി പുരട്ടിയും നമ്പര് പ്ലേറ്റു മറച്ചും ആളൊഴിഞ്ഞ ബൈ റോഡുകളില് കൂടി കറങ്ങിനടന്ന് ഒറ്റപ്പെട്ട സ്ഥലത്തുകൂടി നടന്നു വരുന്ന പെണ്കുട്ടികളെ കേന്ദ്രീകരിച്ചാണ് ഇയാള് കുറ്റകൃത്യം ചെയ്ത് വന്നിരുന്നത്. പ്രാഥമിക അന്വേഷണത്തില് ഇയാളെ കണ്ടെത്താന് സാധിക്കാത്തതിനെ തുടര്ന്ന് റൂറല് ജില്ലാ പൊലിസ് മേധാവി ഷാജി സുഗുണന്, ശാസ്താംകോട്ട ഡിവൈഎസ്പി അലക്സാണ്ടര് തങ്കച്ചന്റെ മേല്നോട്ടത്തില് ജില്ലാ ഡാന്സഫ് ടീമിന്റെ നേതൃത്വത്തില് പ്രത്യേക ടീം രൂപീകരിക്കുകയും കഴിഞ്ഞ രണ്ടു മാസക്കാലമായി അന്വേഷണം നടത്തി വരുകയുമായിരുന്നു.
ആക്രമണത്തിനിരയായ കുട്ടികളില് ചിലര് നല്കിയ പ്രതിയുടെ രൂപവും 400 ഓളം സിസിടിവി കാമറ ദൃശ്യങ്ങളും ശേഖരിച്ച് ഡാന്സഫ് ടീം നടത്തിവന്ന അന്വേഷണത്തിനൊടുവിലാണ് ലിജോ പിടിയിലായത്. നമ്പര് പ്ലേറ്റില് വ്യകതത ഇല്ലാത്തതും മുഖം തിരിച്ചറിയുന്ന രീതിയിലുള്ള ദൃശ്യങ്ങള് ലഭിക്കാത്തതും കുറ്റകൃത്യത്തിന് ശേഷം ഇയാള് പല വഴികളില് കൂടി പോയി പൊലിസിനെ തെറ്റിദ്ധരിപ്പിക്കാന് ശ്രമിച്ചു കൊണ്ടിരുന്നതും പ്രതിയിലേക്ക് എത്താന് പൊലിസിന് തടസമായി.
റൂറല് ഡാന്സഫ് ടീം പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ഭൂരിഭാഗം സ്ഥലങ്ങളും തിരുവനത്തപുരം ജില്ലയുടെ അതിര്ത്തി പ്രദേശങ്ങളും യാത്ര ചെയ്തു ഇയാളെ പറ്റി വിശദമായി അന്വേഷണം നടത്തിയിരുന്നു . പൊലിസില് പരാതി നല്കാത്ത സമാന കേസുകള് ഉണ്ടോയെന്ന് അന്വേഷിച്ചു വരുകയാണ്.
District News
കഴക്കൂട്ടം: ഇരുപത്തിയഞ്ച് കോടി രൂപയുടെ നിക്ഷേപം വാഗ്ദാനം ചെയ്ത് 60 ലക്ഷം രൂപ വിലമതിക്കുന്ന കാർ തട്ടിയെടുത്ത സംഭവത്തിൽ ഒരാളെ ശ്രീകാര്യം പൊലിസ് അറസ്റ്റ് ചെയ്തു. പാലക്കാട് തിരുനെല്ലായ് കൊടിയത്ത് ജോജു ബേബി (57)യാണ് അറസ്റ്റിലായത്. ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന കാർ അക്സസറീസ് ഷോറൂം ഉടമയാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ തമിഴ്നാട്ടിലേക്കു കാറുമായി കടന്ന രണ്ടു പേർക്കെതിരെ പൊലിസ് കേസെടുത്തിരുന്നു.
ശ്രീകാര്യത്തെ സ്ഥാപനത്തിലെത്തിയ പ്രതികൾ ഉടമയുമായി സൗഹൃദം സ്ഥാപിക്കുകയും ബിസിനസ് വിപുലീകരണത്തിനായി 25 കോടി രൂപ നിക്ഷേപി ക്കാമെന്നു പറഞ്ഞു വിശ്വസിപ്പിക്കുകയുമായിരുന്നു. ഇരുവരുടെയും വാഗ്ദാനത്തിൽ വിശ്വാസം തോന്നിയ സ്ഥാപന ഉടമ, തന്റെ ഉടമസ്ഥതയിലുള്ള ഓഡി കാർ ഇവർക്ക് ഉപയോഗിക്കാൻ നൽകി. പിന്നീട് ഉടമ അറിയാതെ വാഹനം ചെന്നൈയിലെ അജ്ഞാത കേന്ദ്രത്തിലേക്ക് കടത്തുകയായിരുന്നു.
തുടർന്നു വാഹനം തിരികെ വേണമെങ്കിൽ 10 ലക്ഷം രൂപകൂടി നൽകണമെന്നാവശ്യപ്പെട്ടു സംഘം ഉടമയെ ഭീഷണിപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.
District News
മുക്കം: ഭക്തി നടിച്ച് മസ്ജിദുകളിലെത്തി ഇൻവെർട്ടർ ബാറ്ററികൾ മോഷ്ടിച്ച് മുങ്ങുന്ന യുവാവ് ഒടുവി പിടിയിൽ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളിലെ നിരവധി മസ്ജിദുകളിലെ ബാറ്ററികൾ മോഷണം നടത്തിയ യുവാവാണ് ഒടുവിൽ മുക്കം പൊലിസിന്റെ വലയിലായത്. മുക്കം തോട്ടത്തിൻ കടവ് സ്വദേശി അബ്ദുൽ ജലീലാണ് പിടിയിലായത്.
വ്യാജ നമ്പർ പതിപ്പിച്ച ബൈക്കിൽ എത്തിയായിരുന്നു മോഷണം. ആളൊഴിയുന്ന സമയം കൃത്യമായി കണ്ടെത്തിയാണ് മസ്ജിദുകളിൽ കയറി ഇൻവെർട്ടർ ബാറ്ററികൾ കടത്തിയിരുന്നത്. കഴിഞ്ഞ ആറു മാസമായി ഇയാൾ ഈ രീതിയിൽ മോഷണം നടത്തിവരികയായിരുന്നു. നാട്ടുകാരുടെ സമയോചിത ഇടപെടലിലാണ് പ്രതിയെ പിടികൂടാൻ സഹായകമായത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടുകൂടി മലയമ്മ ടൗൺ ജുമാ മസ്ജിദിൽ നിന്ന് ഇയാൾ ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിച്ചിരുന്നു. തുടർന്ന് സംശയം തോന്നിയ നാട്ടുകാർ പ്രദേശത്തെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
നാട്ടുകാർ നടത്തിയ അന്വേഷണത്തിനൊടുവിൽ മോഷ്ടാവിന്റെ താവളം പെരിങ്ങൊളത്തെ ഒരു റൂം ആണെന്ന് തിരിച്ചറിയുകയും വിവരം ഉടൻതന്നെ മുക്കം പൊലിസിനെ അറിയിക്കുകയുമായിരുന്നു. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലിസെത്തി റൂം തുറന്ന് പരിശോധിച്ചതോടെയാണ് പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചത്. തുടർന്ന് മുക്കം ഇൻസ്പെക്ടർ റഫീഖിന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിനൊടുവിൽ കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ വച്ച് മോഷ്ടിച്ച ബാറ്ററിയുമായി പ്രതിയെ പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ രണ്ട് ജില്ലകളിലെയും നിരവധി പള്ളികളിൽ നിന്ന് മോഷണം നടത്തിയതായി ഇയാൾ സമ്മതിച്ചു.സിവിൽ പോലീസ് ഓഫീസർമാരായ അനീസ്, നഹാസ്, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
District News
ചെറുതോണി: വയോദമ്പതികളെ ആക്രമിച്ച പ്രതിയെ നാട്ടുകാരും പൊലിസും ചേർന്ന് പിടികൂടി. പാണ്ടിപ്പാറ കാഞ്ഞിരക്കാട്ട് മാത്യു ജോസഫ് (72), ഭാര്യ അന്നമ്മ (70) എന്നിവർക്കാണ് ഞായറാഴ്ച രാവിലെ മർദനമേറ്റത്. പ്രതി ജാർഖണ്ഡ് സ്വദേശി ആണെന്നാണ് നിഗമനം. കസ്റ്റഡിലായ ഇയാൾ പൊലിസുമായി സഹകരിക്കാത്തതിനാൽ കൂടുതൽ ചോദ്യംചെയ്തു വരികയാണ്.
ഇന്നലെ പുലർച്ചെ ആറോടെ പള്ളിയിൽ പോകാനായി വാതിൽ തുറന്ന സമയത്താണ് അക്രമി വീട്ടിൽ അതിക്രമിച്ച് കടന്നത്. മാത്യുവിനെ ഇയാൾ ആക്രമിക്കുന്ന ബഹളം കേട്ട് ഓടിയെത്തിയ അന്നമ്മയെയും ഇയാൾ ആക്രമിച്ചു. മാത്യുവിന്റെ കാലിൽ പിടിച്ച് വലിച്ചിഴച്ച ശേഷം നിലത്തിട്ട് മർദിക്കുകയും തൂമ്പായെടുത്ത് വെട്ടാൻ ശ്രമിക്കുകയും ചെയ്തു. ഇതുകണ്ട അന്നമ്മ അലറിവിളിച്ചതോടെ അക്രമി ഓടി രക്ഷപ്പെട്ടു.
കറുത്ത ബനിയനും നിക്കറുമാണ് ഇയാൾ ധരിച്ചിരുന്നത്. അരക്കിലോമീറ്ററോളം അകലെയുള്ള മെയിൻ റോഡിന് സമീപത്തുനിന്ന് കൃഷിയിടത്തിലൂടെ ഇരുകൂട്ടി ഭാഗത്തേക്ക് ഇയാൾ ഓടിപ്പോയി. വിവരമറിഞ്ഞെത്തിയ തങ്കമണി പൊലിസ് നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് വ്യാപകമായി തെരച്ചിൽ നടത്തി, ഉച്ചയോടെ സംഭവസ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെ കൃഷിയിടത്തിൽ ഒളിച്ചിരുന്ന ഇയാളെ പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്.
പേര് നരേഷ് എന്നാണിയാൾ പൊലിസിനോട് പറയുന്നത്. എന്നാൽ, പേരും മറ്റ് വ്യക്തിവിവരങ്ങളും തെറ്റാണോയെന്ന് പൊലിസ് സംശയിക്കുന്നുണ്ട്. ഇയാളുടെ പക്കൽനിന്നു തിരിച്ചറിയൽ കാർഡ് ഉൾപ്പടെയുള്ള രേഖകളൊന്നും കണ്ടെത്തിയിട്ടില്ല. ഇയാളുടെ യഥാർഥ പേരും മറ്റ് വിവരങ്ങളും കണ്ടെത്താനുള്ള നടപടികൾ പൊലിസ് തുടരുകയാണ്.
District News
കൊല്ലം: കെഎസ്ആര്ടിസി ബസില് വനിതാ കണ്ടക്ടറെ ആക്രമിച്ച കേസിലെ പ്രതിയെ കൊല്ലം ഈസ്റ്റ് പൊലിസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി ജില്ലയിലെ കുളച്ചല് സ്വദേശി സെല്ഡണ്(47) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 10ന് കൊല്ലം-കുളത്തൂപ്പുഴ റൂട്ടില് സര്വീസിനിടെയാണ് സംഭവം. പ്രതി ഇവരെ ആക്രമിക്കുകയായിരുന്നു. തുടര്ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാര് പ്രതിയെ തടഞ്ഞുവച്ച് പൊലിസില് വിവരമറിയിച്ചു.വിവരമറിഞ്ഞ് സംഭസ്ഥലത്തെത്തിയ കൊല്ലം ഈസ്റ്റ് പൊ ലിസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊല്ലം ഈസ്റ്റ് പൊ ലിസ് സ്റ്റേഷന് ഇന്സ്പെക്ടര് ജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
District News
കല്പ്പറ്റ: ബീവറേജ് പരിസരത്തുനിന്ന് കാറിൽ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്ന സംഘത്തെ പോലിസ് പിടികൂടി.
തരുവണ, മന്ദംകണ്ടി മുഹമ്മദ് ബഷീർ (45), പീച്ചങ്കോട്, കാളിയാർ സൈദുള്ള (36) എന്നിവരെയാണ് കർണാടകയിലെ ചാമരാജ് നഗറിൽ നിന്നും ജില്ലാ പോലിസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡ് സാഹസികമായി പിടികൂടിയത്. ഇവർ പനമരത്തും പടിഞ്ഞാറത്തറയിലും ഒരേ രീതിയിൽ ആസൂത്രിത കവർച്ച നടത്തി കർണാടകയിലേക്ക് മുങ്ങുകയായിരുന്നു. ഇവർക്കെതിരേ പനമരം പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മുഹമ്മദ് ബഷീറിന് എൻഡിപിഎസ്, അബ്കാരി കേസുകളടക്കം മാനന്തവാടി, കൽപ്പറ്റ, വെള്ളമുണ്ട, വൈത്തിരി സ്റ്റേഷനുകളിലടക്കം എട്ട് കേസുകൾ നിലവിലുണ്ട്. സൈദുള്ളക്ക് കൽപ്പറ്റ സ്റ്റേഷനിലും കേസുണ്ട്.
ഓഗസ്റ്റ് 31ന് ഉച്ചയോടെ പടിഞ്ഞാറത്തറ നായ്മൂല ബീവറേജിന് സമീപത്താണ് ഇവർ ആദ്യ കവർച്ച നടത്തിയത്. കാറിലെത്തിയ സംഘം ലോട്ടറി വിൽപനക്കാരനായ ബിജോയിയിൽ നിന്ന് ലോട്ടറി വാങ്ങി പണം നൽകാമെന്ന വ്യാജേന കാറിൽ വിളിച്ചുകയറ്റുകയും തട്ടിക്കൊണ്ടു പോയി മർദിക്കുകയും ഷർട്ട് വലിച്ചുകീറി കഴുത്തിൽ കത്തിവച്ച് പണവും ടിക്കറ്റുകളും കവരുകയുമായിരുന്നു. അന്നു തന്നെ വൈകുന്നേരം പനമരത്തും ഇവർ കവർച്ച നടത്തി. നടവയൽ സ്വദേശിയെ ബലമായി കാറിലേക്ക് വലിച്ചുകയറ്റി മർദിച്ച് പണവും മദ്യവും തട്ടിയെടുത്ത് വഴിയിൽ തള്ളുകയായിരുന്നു.
രാത്രിയോടെ കൽപ്പറ്റ ബിവറേജ് പരിസരത്ത് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ഇരുവരെയും കൽപ്പറ്റ പൊലിസ് കരുതൽ അറസ്റ്റ് ചെയ്ത് വിട്ടിരുന്നു.
പിന്നീട് തട്ടിപ്പിനിരയായവർ പരാതിയുമായി അതത് സ്റ്റേഷനുകളിലെത്തുകയും പൊലിസ് കേസെടുക്കുകയും പ്രതികളെ കർണാടകയിൽ നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജില്ലാ പൊലിസ് മേധാവി എസ്. ദേവമനോഹർ, മാനന്തവാടി എഎസ്പി കാർത്തിക് എന്നിവരുടെ മേൽനോട്ടത്തിൽ എസ്.ഐ. ബിജു വർഗീസിന്റെ നേതൃത്വത്തിൽ ശാലു ഫ്രാൻസിസ്, കെ.കെ. വിപിൻ, ശ്രീജേഷ്, അബ്ദുൾ വാജിദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
District News
തുറവൂർ: എൽസിസി ജംഗ്ഷന് സമീപത്തുള്ള ഹോട്ടലിനു മുന്നിൽ നടന്ന ആക്രമണ കേസിലെ പ്രതി പിടിയിൽ. തുറവൂർ കാരേത്തുരുത്ത് വീട്ടിൽ ജിസ്റ്റോ തോമസാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഹോട്ടലിൽ ആഹാരം കഴിക്കാൻ എത്തിയ പരാതിക്കാരനെ മുൻ വൈരാഗ്യത്തിന്റെ പേരിൽ പ്രതികൾ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരാതിക്കാരന്റെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായിരുന്നു. കുത്തിയതോട് പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.
പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഒന്നാംപ്രതി ജിസ്റ്റോ ഒഴികെയുള്ളവർക്ക് ജാമ്യം ലഭിക്കുകയും ഹൈക്കോടതി ജാമ്യം നിഷേധിച്ച ജിസ്റ്റോ ഒളിവിൽ പോവുകയുമായിരുന്നു . കുത്തിയതോട് പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയാണ് ജിസ്റ്റോ. ജില്ലാ പൊലിസ് മേധാവി വിഷ്ണു പ്രദീപിന്റെ നിർദ്ദേശാനുസരണം ചേർത്തല ഡെപ്യൂട്ടി സൂപ്രണ്ട് മഞ്ജു ലാലിന്റെ മേൽനോട്ടത്തിൽ കുത്തിയതോട് സർക്കിൾ ഇൻസ്പെക്ടർ ലിജിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
അന്വേഷണ സംഘത്തിലെ സബ് ഇൻസ്പെക്ടർ പി.ആർ. രാജീവ്, സിപി ഒ മാരായ സുനിൽ ലാൽ, രജീഷ് , അമൽരാജ്, രതീഷ് എന്നിവരാണ് എറണാകുളം ഭാഗത്തു നിന്ന് ജിസ്റ്റോയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
മ്യൂസിയം: വെള്ളയമ്പലം മാനവീയം വീഥിയില് പൊലിസുകാരനു നേരേയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടു യുവാവിനെ പിടികൂടി. ആര്യനാട് കാഞ്ഞിരമൂട് വയലരികത്ത് വീട്ടില് അഖില് കൃഷ്ണദേവ് (21) ആണ് പിടിയിലായത്. ഓഗസ്റ്റ് 30ന് രാത്രി 12 മണിയോടടുത്തായിരുന്നു സംഭവം.
കല്ലിയൂര് വെള്ളായണി ക്ഷേത്രത്തിനു സമീപം ശിവോദയം റോഡ് കോട്ടയംമൂല വീട്ടില് സുധാകരന്റെ മകന് എസ്.ആര്. ശ്രീജിത്ത് (32) ആണ് ആക്രമണത്തിനിരയായത്. ഇദ്ദേഹം നന്ദാവനം എ.ആര്. ക്യാമ്പിലെ സിവില് പൊലിസ് ഓഫിസറാണ്. സംഭവദിവസം അഖിലും ഒപ്പമുള്ള ചിലരും ചേര്ന്നു മാനവീയം വീഥിയില് പ്രശ്നമുണ്ടാക്കിയിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് ഉദ്യോഗസ്ഥനായ ശ്രീജിത്ത് സ്ഥലത്തുണ്ടായിരുന്നവരെ ഒഴിപ്പിക്കുന്നതിനിടെ ബൈക്കിനടുത്ത് നില്ക്കുകയായിരുന്ന അഖിലിനോട് സ്ഥലത്തുനിന്നു മാറിപ്പോകാന് ആവശ്യപ്പെട്ടിരുന്നു.
ഇതാണ് ഇയാളെ പ്രകോപിപ്പിച്ചത്. അസഭ്യം പറഞ്ഞശേഷം പ്രതി തന്റെ കൈവശമുണ്ടായിരുന്ന ഹെല്മെറ്റ് ഉപയോഗിച്ച് ശ്രീജിത്തിന്റെ പുറംതലയില് മര്ദിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ച ശ്രീജിത്തിന്റെ തലയില് ആറുതുന്നലുകള് ഇടേണ്ടിവന്നു.
കൂടുതല് പൊലിസ് സ്ഥലത്തെത്തി മാനവീയം വീഥിയില്നിന്നുതന്നെ അഖിലിനെ പിടികൂടുകയായിരുന്നു. പൊലിസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും കൃത്യനിര്വഹണം തടസപ്പെടുത്തിയതിനുമാണ് ഇയാള്ക്കെതിരേ കേസെടുത്തത്.
അഖിലിനൊപ്പം ഉണ്ടായിരുന്നവരെക്കുറിച്ച് അന്വേഷിച്ചു വരികയാണ്. മാനവീയം വീഥിയില് പ്രശ്നമുണ്ടാക്കിയവരുടെ ലിസ്റ്റ് ശേഖരിച്ചിട്ടുണ്ടെന്നും ഇവരുടെ പങ്കിനെക്കുറിച്ചു് അന്വേഷിച്ചുവരികയാണെന്നും മ്യൂസിയം എസ്ഐ അറിയിച്ചു. അറസ്റ്റിലായ അഖില് കൃഷ്ണദേവിനെ കോടതി റിമാന്റ് ചെയ്തു.
District News
കാസര്ഗോഡ്: ഹൈക്കോടതി വഴി വിവാഹമോചനം വേഗത്തിലാക്കി നല്കാമെന്നും ജീവിതത്തിലെ പ്രശ്നങ്ങള് പരിഹരിക്കാന് പൂജകള് നടത്താമെന്നും വിശ്വസിപ്പിച്ച് കാസര്ഗോഡ് ഉദുമ സ്വദേശിയായ സ്ത്രീയുടെ പക്കല് നിന്ന് ലക്ഷങ്ങള് തട്ടിയെടുത്ത കേസില് പ്രതി പിടിയില്. കോട്ടയം ആനിക്കാട് സ്വദേശി ആന്റണി വിന്സന്റാണ് കാസര്ഗോഡ് സൈബര് ക്രൈം പോലീസിന്റെ പിടിയിലായത്.
കൊല്ലം തെന്മലയില് നിന്നാണ് ഇയാളെ പിടികൂടിയത്. 2025 സെപ്റ്റംബര് 17 മുതല് 2026 ജനുവരി 2 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന സ്ത്രീയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്രതി ഫോണിലും വാട്സാപ്പ് വഴിയും നിരന്തരം ബന്ധപ്പെട്ട് വിശ്വാസം പിടിച്ചുപറ്റി. തുടര്ന്ന് വിവാഹമോചന നടപടികള് ഹൈക്കോടതി വഴി എളുപ്പത്തില് തീര്പ്പാക്കി നല്കാമെന്നും നിലവിലുള്ള ജീവിതപ്രശ്നങ്ങള്ക്ക് പ്രത്യേക പൂജകള് നടത്തിയാല് പരിഹാരം കാണാമെന്നും വിശ്വസിപ്പിച്ചു. ഇത് മുഖവിലക്കെടുത്ത യുവതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകള് വഴി പലപ്പോഴായി 13,16,731 രൂപ പ്രതി തട്ടിയെടുക്കുകയായിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് നടത്തുന്ന ഇത്തരം സാമ്പത്തിക തട്ടിപ്പുകള്ക്കെതിരെ പൊതുജനം അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി.
കാസറഗോഡ് സൈബര് ക്രൈം പോലീസ് ഇന്സ്പെക്ടര് ഇന്ചാര്ജ് പി.നളിനാക്ഷന്റെ നേതൃത്വത്തില് എസ്ഐ സവ്യസാചി, എഎസ്ഐമാരായ പി.കെ.രഞ്ജിത്കുമാര്, എം.ദിലീഷ്, പ്രശാന്ത്, സിപിഒമാരായ സവാദ് അഷ്റഫ്, വിപിന് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് സൈബര് സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.
Kerala
തിരുവനന്തപുരം: വധശ്രമക്കേസ് പ്രതികളെ പിടികൂടുന്നതിനിടെ പോലീസുകാർക്ക് നേരെ ആക്രമണം. തിരുവനന്തപുരം പൂങ്കുളത്ത് നടന്ന സംഭവത്തിൽ തിരുവല്ലം ശാന്തിപുരം സ്വദേശികളായ യദു (24), സഹോദരൻ അനന്തു (21) എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ ആക്രമണത്തിൽ വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ സിപിഒമാരായ രാകേഷ്, വിനയകുമാർ എന്നിവരുടെ മൂക്കിന് പരിക്കേറ്റിരുന്നു. കഴിഞ്ഞ നാലിന് വെങ്ങാനൂർ സ്വദേശി വിഷ്ണുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ.
പൂങ്കുളം ജംഗ്ഷനിൽ നിന്ന് തൃശൂരിലേക്ക് കടക്കാൻ ബൈക്കിലെത്തിയപ്പോഴാണ് പ്രത്യേക പോലീസ് സംഘം ഇവരെ തടഞ്ഞത്. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ വിനയകുമാറിന് നേരെയാണ് ആദ്യ ആക്രമണം ഉണ്ടായത്.
തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സിപിഒ റെജിൻ നാട്ടുകാരുടെ സഹായത്തോടെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. എന്നാൽ ജീപ്പിൽ കയറ്റിയപ്പോഴും ഇവർ ആക്രമണം തുടർന്നു. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് പ്രതികളെ കീഴ്പെടുത്തിയത്.
പരിക്കേറ്റ പോലീസുകാർ ആശുപത്രിയിൽ ചികിത്സയിലാണ്.
District News
കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസിന് നേരേ കല്ലേറ് നടത്തിയ ആൾ അറസ്റ്റിൽ.കണ്ണൂർ കടലായി സ്വദേശി സി.വി. ലിനീഷിനെയാണ് (36) റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ഇൻസ്പെക്ടർ ജെ. വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 21ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനും കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനും ഇടയിൽ വച്ചായിരുന്നു കല്ലേറ്. കല്ലേറിൽ ട്രെയിനിന്റെ മുൻഭാഗത്തെ ഒരു കോച്ചിന്റെ ജനൽ ഗ്ലാസുകൾ തകർന്നിരുന്നു. സംഭവത്തിൽ കേസെടുത്ത ആർപിഎഫ്, കണ്ണൂർ, സിറ്റി പോലീസ് എന്നിവർ നിരവധിയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ചിരുന്നു.
റെയിൽവേ ട്രാക്കിന് സമീപങ്ങളിലിരുന്നു ഒഴിഞ്ഞ വീടുകൾ കേന്ദ്രീകരിച്ച് മദ്യപാനം നടത്തുന്ന സംഘങ്ങളെ ആർപിഎഫ് ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നുമാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. സംഘമായി മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിൽ കുപിതനായ പ്രതി റെയിൽപ്പാളത്തിന് സമീപത്ത് പോയി കടന്നു പോകുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസിനു കല്ലേറ് നടത്തുകയായിരുന്നു.
തലശേരി ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ആർപിഎഫ് എഎസ്ഐ വി.വി. സഞ്ജയ്കുമാർ, ഹെഡ് കോൺസ്റ്റബിൾമാരായ എ.കെ.അജീഷ്, രതീഷ്,കോൺസ്റ്റബിൾ പി. പ്രണവ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
District News
ചങ്ങനാശേരി: സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി ജീവനക്കാരുടെ ശ്രദ്ധതിരിച്ച് ആറ് ഗ്രാം സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ തിരുവനന്തപുരം സ്വദേശിയെ ചങ്ങനാശേരി പോലീസ് പിടികൂടി. തിരുവനന്തപുരം പാലോട് പച്ച പാലുവള്ളി വിജി ഭവനിൽ സുരേഷ് വാസു (46) ആണ് പിടിയിലായത്.
സെൻട്രൽ ജംഗ്ഷനിലുള്ള തോപ്പിൽ ജ്വല്ലറിയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. രാവിലെ മധ്യവയ സ്കനായ ഒരാൾ സ്വർണം വാങ്ങാൻ കടയിലെത്തി. കുട്ടികളുടെ വളയും കൈച്ചെയിനും ആവശ്യപ്പെട്ട ഇയാൾക്ക് ജീവനക്കാർ വിവിധ ആഭരണങ്ങൾ കാണിച്ചുകൊടുത്തു.
തുടർന്ന് ഏകദേശം 10 ഗ്രാം തൂക്കമുള്ള വിവിധ ആഭരണങ്ങൾ ഇയാൾ തെരഞ്ഞെടുത്തു. ഡിസ്കൗണ്ട് ഉൾപ്പെടെ 1,75,000 രൂപ വില വന്നെങ്കിലും ഇയാളുടെ കൈവശം 55,000 രൂപ മാത്രമാണുണ്ടായിരുന്നത്. തുടർന്ന് സുഹൃത്ത് പണവുമായി എത്തിയിട്ടുണ്ടെന്നും പണം വാങ്ങിക്കൊണ്ടുവരാമെന്നും പറഞ്ഞ് ഇയാൾ ജ്വല്ലറിയിൽനിന്ന് പുറത്തു പോയി.
ഇയാൾ പോയശേഷം ജീവനക്കാർ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് ആറ് ഗ്രാം കുറവുള്ളതായി കണ്ടെത്തിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആഭരണങ്ങൾ വാങ്ങാനെത്തിയ ആൾ ഒരു വളയും ഒരു കൈച്ചെയിനും എടുത്ത് പാന്റ്സി ന്റെ പോക്കറ്റിൽ ഇടുന്നതായി കണ്ടെത്തി. തുടർന്ന് ജീവനക്കാർ റോഡിലും സമീപ സ്ഥലങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് ചങ്ങനാശേരി പോലീസിൽ പരാതി നല്കുകയാ യിരുന്നു.
ചങ്ങനാശേരി ഡിവൈഎസ്പി ആഷാദ് എസിന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ ശ്രീജിത്ത്, എസ്ഐ മാരായ അഖിൽ, രതീഷ്, എഎസ്ഐ സൈനി സെബാസ്റ്റ്യൻ, സീനിയർ സിപിഒമാരായ തോമസ് സ്റ്റാൻലി, ശ്യാം എസ്, നായർ (സ്പെഷൽ ബ്രാഞ്ച്, കോട്ടയം), സിപിഒ നിയാസ് എന്നിവരടങ്ങിയ അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ സുരേഷ് വാസുവിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾ സമാന രീതിയിൽ മറ്റു ജ്വല്ലറികളിൽ മോഷണം നടത്തിയിട്ടുണ്ടോയെന്നും മറ്റേതെങ്കിലും കേസുകളിൽ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
District News
വടകര: ബസ് യാത്രയ്ക്കിടെ വിദ്യാര്ഥിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതിയെ ചോമ്പാല പോലീസ് പിടികൂടി. മണിയൂര് ചെരണ്ടത്തൂര് നീലിയേടത്ത് മീത്തല് ചന്ദ്രനെയാണ് (59) പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ് 16നാണ് കേസിനാസ്പദമായ സംഭവം. രാവിലെ സ്കൂളിലേക്ക് ബസില് പോകുകയായിരുന്ന വിദ്യാര്ഥിക്ക് നേരെ മുക്കാളിയില് വച്ച് പ്രതി ലൈംഗികാതിക്രമം നടത്തുകയും സ്കൂളിന് സമീപമുള്ള ബസ് സ്റ്റോപ്പില് ഇറങ്ങാന് അനുവദിക്കാതെ വടകരയിലേക്ക് കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു.
ബസിലെ സിസിടിവിയില് പതിഞ്ഞ പ്രതിയുടെ ദൃശ്യങ്ങള് കേന്ദ്രീകരിച്ചും അതിക്രമത്തിനിരയായ കുട്ടിയില് നിന്ന് ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. വടകര മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ചോമ്പാല എസ്എച്ച്ഒ പി.പി. ഷമീല്, എഎസ്ഐ സിജില് കുമാര്, എസ്സിപിഒ വി.കെ.ടി. ഷമീര്, സിപിഒമാരായ ആര്. രജീഷ്, എം. കെ. രാജേഷ്, സി. ശ്രീജേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
District News
പഴയങ്ങാടി: മാട്ടൂൽ സെന്റർ കേരള ഗ്രാമീണ ബാങ്ക് ശാഖയിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ. മാട്ടൂൽ മടക്കര സ്വദേശി കുപ്പുരയിൽ ജാഫർ സാദിഖ് (43)നെയാണ് പഴയങ്ങാടി പ്രിൻസിപ്പൽ എസ്ഐ കെ. സുഹൈബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.ബാങ്ക് മാനേജർ ഷിൻസ ബി. നമ്പ്യാരുടെ പരാതിയിലാണ് അറസ്റ്റ്.
രണ്ടുമാസമായി മുങ്ങി നടക്കുകയായിരുന്ന പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാട്ടൂൽ മടക്കരയിലുള്ള വീട്ടിൽ നിന്നാണ് പ്രതി അറസ്റ്റു ചെയ്തത്.
12,68,000 രൂപ തട്ടിച്ചതായിട്ടാണ് ബാങ്ക് മാനേജറുടെ പരാതി. 2026 മാർച്ചിനും മേയ് മാസത്തിനും ഇടയിൽ നാല് തവണകളായി16 സ്വർണം പൂശിയ വളകൾ നൽകിയാണ് തട്ടിപ്പ് നടത്തിയത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
പോത്തൻകോട്: ഭാര്യയെ ക്രൂരമായി മർദിച്ച കാപ്പാ കേസ് പ്രതി പിടിയിൽ. കീഴ്ത്തോന്നയ്ക്കൽ പാലോട്ടുകോണം ഷീബ മൻസിലിൽ വാടകയ് ക്കു താമസിക്കുന്ന കവിത യെ കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണു ഭർത്താവ് പാച്ചൻ എന്നു വിളിക്കുന്ന രജിത്ത് ക്രൂരമായി മർദിത്.
കരിങ്കല്ലു കൊണ്ടുള്ള ആക്രമണത്തിൽ കവിതയ്ക്കു ഗുരുതര പരിക്കേറ്റു. തലകുനിച്ച് നിർത്തി കൈമുട്ടുകൊണ്ടു മുതുകിൽ ഇടിച്ചശേഷം തല റോഡിനോടു ചേർന്നുള്ള മതിലിൽ ഇടിപ്പിക്കുകയായിരു ന്നു. തുടർന്നു താഴേയ്ക്കു തള്ളിയിട്ട് ഇടത് കാലിന്റെ മുട്ടിനു താഴെ കരിങ്കല്ലുകൊണ്ട് ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. കവിതയുടെ തോളെല്ലിനും സാരമായി പരിക്കേറ്റു.
ആശുപത്രി ചികിത്സതേടിയ കവിത പിന്നീട് പോലീസിൽ പരാതി നൽകി. ആറു വർഷമായി ഇവർ പിരിഞ്ഞാണ് താമസം. പ്രതിയെ മുൻപ് കാപ്പാ പ്രകാരം ജില്ലയിൽനിന്നു നാടുകടത്തിയിരുന്നു.
District News
പേരൂർക്കട: വട്ടിയൂർക്കാവ് കാഞ്ഞിരംപാറ സ്വദേശിയായ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ വട്ടിയൂർക്കാവ് പോലീസ് പിടികൂടി. കാത്തിരംപാറ വി.കെ.പി. നഗർ സ്വദേശിയും കുമാരപുരം പൊതുജനം ലെയിനിൽ താമസിച്ചുവരുന്ന ആളുമായ രമേശനാണ് (50) പിടിയിലായത്. പേരൂർക്കട നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
രണ്ടാഴ്ച മുന്പായിരുന്നു സംഭവം. പോലീസ് കേസെടുക്കാതിരുന്നത് വിവാദമായിരുന്നു. കമ്മീഷണർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ ഇടപ്പെട്ടതോടെയാണ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്. പ്രതിയെ റിമാൻഡു ചെയ്തു.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 11 വയസുള്ള പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. ദക്ഷിണ ഡൽഹിയിലെ മഹ്റോലിയിലാണ് നടുക്കുന്ന സംഭവമുണ്ടായത്.
കുടുംബത്തോടൊപ്പം ഫുട്പാത്തിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ 30 നടുത്ത് വയസ് പ്രായമുള്ള ടാക്സി ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
പ്രദേശത്തെ ഒരു ഫുട്പാത്തിൽ താമസിച്ചിരുന്ന കുടുംബം തിങ്കളാഴ്ച രാവിലെയാണ് കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞത്.
വിവരമറിഞ്ഞു പോലീസ് സംഭവസ്ഥലത്തെത്തി സിസിടിവികൾ പരിശോധിച്ചതിനുശേഷമാണ് പ്രതിയെ കണ്ടെത്തിയത്.
തുടർന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്തതിൽനിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും ലൈംഗികാതിക്രമം നടത്തിയതിനുശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നും സമ്മതിച്ചു.
പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ റോഡരികിലെ വനപ്രദേശത്തുനിന്ന് മൃതദേഹം പോലീസ് വീണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ച പോലീസ് പ്രതിയുടെ മുൻകാല കുറ്റകൃത്യങ്ങളുൾപ്പെടെ പരിശോധിച്ചുവരികയാണ്.
District News
ആലുവ: കാഞ്ഞൂർ സ്വദേശിയെ ആക്രമിച്ച് എടിഎം കാർഡ് തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. ഇടുക്കി കട്ടപ്പന പാറക്കടവ് മങ്ങാട്ടുകുന്നിൽ വീട്ടിൽ രതീഷി (41) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. 18ന് രാത്രി 11ഓടെയായിരുന്നു സംഭവം. ആലുവ പാലസിനടുത്ത് ശിവരാത്രി നടപ്പാലത്തിന് സമീപം നിൽക്കുകയായിരുന്ന കാഞ്ഞൂർ സ്വദേശിയെ ആക്രമിച്ച് പോക്കറ്റിൽ നിന്ന് പ്രതി എടിഎം കാർഡ് തട്ടിയെടുക്കുകയായിരുന്നു.
Kerala
ആലുവ: പോലീസിന്റെയടക്കം വ്യാജ രേഖകൾ നിർമിച്ച് അനധികൃത അവയവദാന തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയെ ഉത്തർപ്രദേശ് ഗാസിയാബാദിൽനിന്ന് പിടികൂടി.
കുന്നത്തുനാട് പെരിങ്ങാലയിൽ വാടകയ്ക്ക് താമസിക്കുന്ന കാസർഗോഡ് കൽനാട് അൽ നിഹാമത്ത് മൻസിലിൽ മുഹമ്മദ് നജീബി(53)നെയാണ് റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ കുന്നത്തുനാട് പെരിങ്ങാല ബൈത്തുൽറഹ്മ വീട്ടിൽ റഷീദ(37)യെ കുന്നത്തുനാട് പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉത്തർപ്രദേശ് ഗാസിയാബാദിൽനിന്ന് പ്രത്യേക ഓപ്പറേഷനിലൂടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.പോലീസ് പിന്നാലെയുണ്ടെന്നറിഞ്ഞ് മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഇയാൾ മുങ്ങുകയായിരുന്നു.കൊച്ചിയിൽനിന്ന് പ്രതി വിമാന മാർഗം ഡൽഹിയിലെത്തിയപ്പോൾ പിന്തുടർന്ന് പോലീസും എത്തി.
രാത്രി ഗാസിയാബാദിലേക്ക് കടന്ന ഇയാളെ ഇന്നലെ പുലർച്ചെ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് അന്വേഷസംഘം പിടികൂടിയത്.
തുടർന്ന് ഇന്നലെ രാത്രിയോടെ എറണാകുളത്ത് എത്തിച്ചു. കുന്നത്തുനാട് കുമാരപുരം മോറക്കാല തടിയൻ വീട്ടിൽ സണ്ണി വർഗീസ് (56), ഭാര്യ സിനി വർഗീസ് (50), ചേലക്കുളം കവുങ്ങപ്പറമ്പ് കുഴിക്കാടൻ വീട്ടിൽ സനോജ് (32) എന്നിവരെ എറണാകുളം റൂറൽ ജില്ലയിലും ശ്രീജ, സുധീർ, വിനോദ് എന്നിവരെ കൊല്ലം കിളിക്കല്ലൂർ പോലീസ് സ്റ്റേഷനിലും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ കുന്നത്തുനാട് ഇൻസ്പെക്ടർ എസ്. ശിവലാൽ, എസ്ഐ എം. അഭിജിത്ത്, എഎസ്ഐ യു. മുരളീധരൻ സിപിഒ ഒ.എസ്. ബിൻരാജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
District News
വണ്ടിപ്പെരിയാർ: മൂന്നുവർഷം മുന്പ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഇഞ്ചിക്കക്കാട് എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ധനുഷാണ് (24) പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പീഡനത്തിനിരയായ പെൺകുട്ടിയുമായി ധനുഷ് അടുപ്പത്തിലായിരുന്നു. അപ്പോൾ കുട്ടിക്ക് 15 വയസായിരുന്നു പ്രായം. പ്രണയം നടിച്ച് ഇയാൾ കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി. പിന്നീട് മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലാവുകയും പീഡനത്തിന് ഇരയായ പെൺകുട്ടിയെ ഉപേക്ഷിക്കുകയും ചെയ്തു. സംഭവം നടന്ന് മൂന്നുവർഷം കഴിഞ്ഞ് ഇയാൾ വീണ്ടും പെൺകുട്ടിയുടെ വീടിനു സമീപം എത്തുകയും പെൺകുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരായുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട പെൺകുട്ടി വീട്ടുകാരെ വിവരം അറിയിച്ചതിനെ ത്തുടർന്ന് പോലീസിൽ പരാതി നൽകി.
പോലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്എച്ച്ഒ അമൃതസിംഗ് നായക്, സബ് ഇൻസ്പെക്ടർ ടി. എസ് .ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
District News
കണ്ണൂർ: തട്ടിക്കൊണ്ടു പോകൽ കേസിൽ ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്ന പ്രതി അറസ്റ്റിൽ. അഴീക്കോട് പൂതപ്പാറ സ്വദേശി ശ്യാംസുന്ദറിനെയാണ് (45) എറണാകുളം വൈറ്റിലയിൽ വച്ച് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
2013 ൽ താഴെചൊവ്വയിൽ വച്ച് കണ്ണൂർ സ്വദേശിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി മർദിച്ച് പണവും സ്വർണവും തട്ടിയെടുത്ത സംഘത്തിലെ പ്രതിയാണ്. ഈ കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.
പരാതിക്കാരനായ കണ്ണൂർ സ്വദേശിയെ രണ്ടാഴ്ചയോളം തടങ്കലിൽ വച്ചശേഷം ഇയാളുടെ 14 സെന്റ് സ്ഥലം മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത ശേഷമായിരുന്നു മോചിപ്പിച്ചത്. അറസ്റ്റിലായ പ്രതിയുടെ പേരിൽ ഹണി ട്രാപ്പ് ഉൾപ്പടെയുള്ള കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ടൗൺ ഇൻസ്പെക്ടർ എസ് ബി കൈലാസ്നാഥിന്റെ നിർദേശപ്രകാരം സീനിയർ സിപിഒമാരായ ബൈജു, സംഗീത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
പാരദിപ്: ഒഡീഷയിൽ ഇരുപത്തിമൂന്നുകാരിയെ ബലാത്സംഗം ചെയ്തശേഷം നാലു നില കെട്ടിടത്തിൽനിന്നു തള്ളിയിട്ടുകൊന്നു. ജഗത്സിംഗ്പുർ ജില്ലയിലാണു സംഭവം. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
ആൺസുഹൃത്തിനൊപ്പം ജീവിക്കാൻ വീട്ടിൽനിന്നിറങ്ങിയതായിരുന്നു യുവതി. ക്ഷേത്രത്തിലേക്കു പോകാമെന്ന് പറഞ്ഞ് യുവതിയെ ഒഴിഞ്ഞ പ്രദേശത്ത് എത്തിച്ച് ബലാത്സംഗം ചെയ്തു. തുടർന്ന് ബസ് സ്റ്റാൻഡിൽ യുവതിയെ ഉപേക്ഷിച്ച് ആൺസുഹൃത്ത് കടന്നുകളഞ്ഞു.
ജാർഖണ്ഡുകാരനായ ഒരാൾ അവിടെയെത്തി സഹായം വാഗ്ദാനം ചെയ്തു. ഇയാൾ തന്റെ താമസസ്ഥലത്ത് യുവതിയെ എത്തിച്ച് ബലാത്സംഗം ചെയ്തു. തുടർന്ന് യുവതിയെ കെട്ടിടത്തിൽനിന്നു താഴേക്കു തള്ളിയിട്ടു.
Kerala
ഗുരുവായൂർ: ഫ്ലാറ്റ് വാങ്ങാനെന്ന വ്യാജേന എത്തി വയോധികയുടെ സ്വർണമാല കവർന്ന കേസിൽ പ്രതികൾ പിടിയിൽ. കൊല്ലം അഞ്ചൽ അനിൽ ഭവനിൽ അനിൽകുമാർ(39), കോഴിക്കോട് ഒളവണ്ണ ഒടുക്കത്തിൽ അർജുൻ(26), കൊല്ലം അമ്പലത്തുംവിള കലാഭവനിൽ ദീപക് (36) എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ ജി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞവർഷം ഡിസംബർ 19നായിരുന്നു സംഭവം. ഗുരുവായൂർ കാരക്കാടുള്ള മാധവം അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്കു താമസിക്കുന്ന 65കാരിയുടെ ഫ്ലാറ്റ് നോക്കാനെന്ന വ്യാജേന എത്തിയ ഒന്നാംപ്രതി അനിൽകുമാർ 25 ഗ്രാം തൂക്കംവരുന്ന സ്വർണമാല അലമാരയിൽനിന്നു മോഷ്ടിച്ചു കടക്കുകയായിരുന്നു.
മോഷ്ടിച്ച മാല സുഹൃത്തായ അർജുൻ ഒളവണ്ണ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ പണയംവച്ചു. പിന്നീട് മറ്റൊരു സുഹൃത്തായ ദീപക്കിന്റെ സഹായത്തോടെ പണയസ്വർണം വില്പന നടത്തുന്നയാളെ കണ്ടെത്തി സ്വർണമെടുത്തു വില്പന നടത്തിയശേഷം പണം വീതംവച്ച് മസാജ് പാർലറുകളിലും സ്പാകളിലും മദ്യപിച്ചും ചെലവാക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
District News
കോഴിക്കോട്:വെള്ളയില് പോലീസ് സ്റ്റേഷന് പരിധിയില് വച്ച് യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി കോട്ടൂളി സ്വദേശി മമ്മിളി മീത്തല് വീട്ടില് അഷിത്തി (26) നെ പോലീസ് പിടികൂടി.
2025 ഓഗസ്റ്റില് യുവതിയെ സുഹൃത്തായ പ്രതി വെള്ളയില് ഹാര്ബറിന് സമീപത്തു വച്ച് ബലാത്സംഗം ചെയ്യുകയും മൊബൈലില് നഗ്ന ദൃശ്യങ്ങള് പകര്ത്തി ഭീഷണിപ്പെടുത്തി വീണ്ടും ഉപദ്രവിച്ചുവെന്നുമാണ് കേസ്. പൊതു സ്ഥലത്തു വച്ച് മദ്യപിച്ചതിനും സരോവരത്ത് വച്ച് യുവതിയെ ഹെല്മറ്റ് കൊണ്ട് അടിച്ചു പരിക്കേല്പ്പിച്ചതിനും കേസുകള് നിലവിലുണ്ട്.
Kerala
തിരുവനന്തപുരം: പ്രാവുകളുടെ കൂടുകള് കാണിച്ചുകൊടുക്കാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയി കൗമാരക്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ഒളിവിലായിരുന്ന പ്രതികള് പിടിയില്.
കുറ്റകൃത്യം ചെയ്ത ശേഷം ഒളിവില്പോയ രണ്ടു പേരെ ബെംഗ്ലുരുവില്നിന്നു പൂന്തുറ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മാണിക്യവിളാകം സ്വദേശികളായ അഷ്കര് (31), ഇയാളുടെ സുഹ്യത്ത് മുഹമ്മദ് റാസിക്(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്ഷം നവംബറിലായിരുന്നു സംഭവം. പ്രതികളുമായി പരിചയമുളള 17കാരനെ പ്രാവുകളെ വളര്ത്തുന്ന കൂടുകള് കാണിച്ചുകൊടുക്കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഇരുവരും ചേര്ന്നു പീഡിപ്പിക്കുകയായിരുന്നു. കുട്ടി വീട്ടുകാരെ അറിയിച്ചതിനെത്തുടര്ന്നു പൂന്തുറ പോലീസില് പരാതി നല്കി.
ഇതോടെ പ്രതികള് ആദ്യം ചെന്നൈയിലേക്കും തുടര്ന്ന് ബംഗളൂരുവിലേക്കും കടക്കുകയായിരുന്നു. പിടിയിലായവര് ഇതേ പ്രതികള് ബീമാപളളി സ്വദേശിനിയുടെ വീട്ടില്ക്കയറി അക്രമം കാണിച്ച കേസിലും പ്രതികളാണെന്നു പൂന്തുറ പോലീസ് പറഞ്ഞു. പൂന്തുറ എസ്എച്ച്ഒ സജീവിന്റെ നേത്യത്വത്തില് എസ്ഐമാരായ വി.സുനില്, എസ്.എസ്. ശ്രീജേഷ്, എഎസ്ഐ ഗോഡ്വിന്, സിപിഒമാരായ രാജേഷ്, സനല്, അനീഷ് എന്നിവരുള്പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോടതിയില് ഹാജരാക്കിയ പ്രതികളെ റിമാന്ഡ് ചെയ്തു.
District News
ഗാന്ധിനഗര്: യുവാവിനെ ആക്രമിച്ച് കവര്ച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റില്. ആര്പ്പൂക്കര വില്ലൂന്നി കുളങ്ങരപ്പറമ്പില് സോജുമോന് സാബു (23) ആണ് ഗാന്ധിനഗര് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം രാത്രി എട്ടോടെ ഗാന്ധിനഗര് കുരിശുപള്ളി ജംഗ്ഷന് ഭാഗത്തു വച്ച് വിവിന് വിശ്വനാഥന് എന്നയാള് ഓടിച്ചുവന്ന ബൈക്ക് തടഞ്ഞുനിര്ത്തി പിടിച്ചിറക്കുകയും ഐസിഎച്ച് ഭാഗത്തുള്ള വീട്ടില് കൊണ്ടുപോയി വടികൊണ്ട് തലയ്ക്കുപിന്നിലിടിച്ചും നിലത്തിട്ട് ചവിട്ടിയും പരിക്കേല്പ്പിക്കുകയുമായിരുന്നു.
ഇയാളുടെ ബാഗിലുണ്ടായിരുന്ന 1140 രൂപയും 490 രൂപ വില വരുന്ന മദ്യവും കവരുകയും 3600 രൂപ വില വരുന്ന ഹെഡ് മസാജര് നിലത്തടിച്ച് പൊട്ടിച്ചു നശിപ്പിക്കുകയുമായിരുന്നു. സംഭവത്തില് ഗാന്ധിനഗര് പോലീസ് കേസെടുത്ത് അന്വേഷണം നടത്തവേയാണ് സോജുമോന് സാബു പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
ഗാന്ധിനഗര് പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യല് ലിസ്റ്റില് ഉള്പ്പെട്ടതും കാപ്പാ നിയമപ്രകാരമുള്ള നടപടികള് നേരിട്ടയാളുമാണ് സോജു.
Kerala
കൊച്ചി: എറണാകുളം നോര്ത്ത് റെയില്വേ സ്റ്റേഷനില് പെണ്കുട്ടിക്ക് നേരെ ലൈംഗീകാതിക്രമം കാട്ടിയെന്ന പരാതിയിൽ പ്രതി അറസ്റ്റില്. തിരുവനന്തപുരം കീഴാരൂര് സ്വദേശി സജീവാണ് റെയില്വേ പലീസിന്റെ പിടിയിലായത്. പ്രതിയുടെ അതിക്രമത്തിന്റെ വിഡിയോ ഉള്പ്പെടെ പെണ്കുട്ടി സോഷ്യല് മീഡിയയില് പങ്കുവച്ചിരുന്നു.
പുനെ- കന്യാകുമാരി എക്സ്പ്രസിൽ തൃശൂരിലേക്ക് പോകാനായാണ് യുവതി കഴിഞ്ഞ ദിവസം റെയില്വേ സ്റ്റേഷനിലെത്തിയത്. യുവതി ട്രെയിനിലേക്ക് കയറാന് തുടങ്ങുമ്പോഴായിരുന്നു സജീവിന്റെ അതിക്രമം.
യുവതി ബഹളം വയ്ക്കുകയും പ്രതിയുടെ മുഖത്തടിക്കുകയും ചെയ്തു. യുവതി കാമറ ഓണ് ചെയ്ത് വീഡിയോ എടുക്കാന് ശ്രമിക്കുന്നതിനിടെ ഇയാള് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്ന്ന് മറ്റ് യാത്രക്കാര് ഇയാളെ ഓടിച്ചിട്ട് പിടിക്കുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
District News
കൊല്ലം: മുൻ വിരോധം നിമിത്തം സൈനികനായ യുവാവിനെ മർദിച്ച് പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി കൊട്ടിയം പോലീസിന്റെ പിടിയിലായി. തഴുത്തല പി.കെ ജംഗ്ഷനിൽ, നബീസാ മൻസിലിൽ ഷംനാദ്(24) ആണ് പിടിയിലായത്. ഇതേ കേസിൽ ഉൾപ്പെട്ട ബീഡി കിച്ചു എന്ന് അറിയപ്പെടുന്ന വിനീത്(28) നെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.
തഴുത്തല പേരയം പ്രീതാ ഭവനിൽ രാഹുൽ(22) നെയാണ് ഇവർ മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. കുടുബത്തോടൊപ്പം യാത്ര ചെയ്ത് വരികയായിരുന്ന രാഹുലിനെ ഷംനാദും വിനീതും ചേർന്ന് തടഞ്ഞ് നിർത്തിയ ശേഷം ചുറ്റികയും പാറക്കല്ലും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രാഹുലി െ ന്റ ഒരു പല്ല് ഒടിയുകയും സഹോദര െന്റ ചെവിക്ക് പരിക്കേൽക്കുകയും ഉണ്ടായി.
രഹസ്യ വിവരത്തി െ ന്റ അടിസ്ഥാനത്തിലാണ് ഷംനാദിനെ പോലീസ് പിടികൂടുന്നത്. കൊട്ടിയം പോലീസ് ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ നിഥിൻ നളൻ, വിഷ്ണു, മിഥുൻ, സിപിഒ മാരായ സാം മാർട്ടിൻ, ഹരീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത